യോട്ട് ബോട്ട് ഇനി കേരളത്തിലും
യോട്ട് ബോട്ട് (yacht boat) എന്ന് കേട്ടിട്ടുണ്ടോ? പ്രവാസി മലയാളികൾക്ക് പെട്ടെന്ന് മനസ്സിലാകും. ദുബായിലെ ഓളപ്പരപുകളിലൂടെ കുതിച്ചുപായുന്ന ബോട്ടുകൾ അവർ ഒരുപാട് കണ്ടതാണ്. എന്നാൽ ഇനി അത് നമ്മുടെ കേരളത്തിലെ ബീച്ചുകളിലും കുതിച്ചുപായും.
കേരള ടൂറിസത്തെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകുന്ന നമ്മുടെ മന്ത്രി മുഹമ്മദ് റിയാസ് ആണ് ഇക്കാര്യം ഇന്ന് പ്രഖ്യാപിച്ചത്. നൂറ് കിലോമീറ്റർ വേഗതയിൽ പറക്കാം. ബോട്ടിനുള്ളിൽ ബെഡ്, ബാത് റൂം, ഡൈനിങ് ഉൾപ്പെടെ മികച്ച സൗകര്യങ്ങളും.
ബേപ്പൂർ ബീച്ചിൽ യോട്ട് ബോട്ടുകൾ വന്ന് കഴിഞ്ഞു. 2025 ൽ കോഴിക്കോട് നിന്നും ബേപ്പൂരിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന വിധത്തിൽ പദ്ധതി വിപുലീകരിക്കും. അതുപോലെ കേരളത്തിലെ മറ്റ് ബീച്ചുകളിലും യോട്ട് ബോട്ടുകൾ വരും.