Manaviyam Veethi is an Onam tribute to the city of Thiruvananthapuram

മാനവീയം വീഥി തിരുവന്തപുരം നഗരത്തിനുള്ള ഓണസമ്മാനം

തലസ്ഥാനത്തിന്റെ കലാ-സാംസ്‌കാരിക കേന്ദ്രമായ മാനവീയം വീഥി റോഡ് പ്രവർത്തന യോഗ്യമായി. തുടർച്ചയായ ഇടപെടലിന്റെയും ടീം വർക്കിന്റെയും നിശ്ചയദാർഢ്യത്തോടുകൂടിയുള്ള മുന്നോട്ട് പോകലിന്റെയും വിജയമായാണ് മാനവീയംവീഥി സമയബന്ധിതമായി തുറന്നുകൊടുക്കാൻ സാധിച്ചത്. നിയമവിരുദ്ധമായ ഒരു പ്രവർത്തനവും ഇവിടെ നടത്താൻ സർക്കാർ അനുവദിക്കില്ല. തിരുവനന്തപുരം നരത്തിലുള്ള എല്ലാവവർക്കും ഉപയോഗിക്കാവുന്ന തരത്തിൽ മാനവീയംവീഥിയെ പരിപാലിക്കും. റോഡിലൂടെ സിറ്റിസർക്കുലർ ബസ് അനുവദിക്കും.