കോഴിക്കോട് ജില്ലയിൽ നിപ സംശയം ഉണ്ടായപ്പോൾ തന്നെ അതിനെ നേരിടാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.
കോഴിക്കോട് ടൂറിസം ഗസ്റ്റ് ഹൗസിൽ വിവിധ വിഭാഗങ്ങളിലായാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
രോഗികളുടെ സമ്പർക്ക വിവരങ്ങൾ കണ്ടെത്തുന്നതിനുള്ള ഒരു ടീം, രോഗിയുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ ഒരു ടീം, മരുന്ന് മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉറപ്പ് വരുത്തുന്നതിന് ഒരു ടീം, സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കാൻ ഒരു ടീം, മാധ്യമങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകാൻ ഒരു ടീം, ഡാറ്റാ ഓപറേറ്റിംഗ് ടീം, കൗൺസിലിംഗ് ടീം എന്നിങ്ങനെ വിപുലമായ കൺട്രോൾ റൂം ആണ് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ സജ്ജമായിരിക്കുന്നത്.

കൺട്രോൾ റൂം നമ്പർ:
0495 2383100 , 0495 2383101, 0495 2384100, 0495 2384101, 0495 2386100