4.98 crore for Thalassery Jagannath Temple Renaissance Museum

യുഗപുരുഷനായ ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ നവോത്ഥാന മ്യൂസിയം ആരംഭിക്കാൻ ടൂറിസം വകുപ്പ് 4.98 കോടി രൂപ അനുവദിച്ചു. കേരളീയ നവോത്ഥാനത്തിൽ സുപ്രധാന പങ്കുവഹിച്ച ചരിത്രം തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിനുണ്ട്. തലശ്ശേരിയുടെ സാമൂഹിക നവീകരണത്തിന്റെയും മാറ്റത്തിന്റെയും ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ ക്ഷേത്രം. ടൂറിസം വകുപ്പിൻ്റെ തലശ്ശേരി ഹെറിറ്റേജ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നൂറ്റാണ്ടിൻ്റെ പഴക്കമുള്ള ജഗന്നാഥ ക്ഷേത്രത്തിൽ മ്യൂസിയം നിർമ്മിക്കുന്നത്.