ടൂറിസം ലെഡ് റിക്കവറി പദ്ധതി
കോവിഡാനന്തര കാലഘട്ടത്തിൽ സമ്പദ് ഘടനയുടെ വീണ്ടെടുപ്പിന് സഹായകരമായ ടൂറിസം ലെഡ് റിക്കവറി പദ്ധതിയുടെ സാധ്യത പരിശോധിക്കുകയാണ് ടൂറിസം വകുപ്പ്. ടൂറിസത്തെ കേന്ദ്ര ബിന്ദുവാക്കി പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് ലക്ഷ്യം. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ജീവനോപാധികളുമായി ബന്ധപ്പെട്ട് വിവിധ ജനകീയ സംരംഭങ്ങളെ വളർത്തിയെടുക്കുക, സാംസ്ക്കാരിക വിനിമയം അഥവാ കൾച്ചറൽ എക്സ്ചേഞ്ച് (Cultural exchange) വർദ്ധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക തുടങ്ങി നിരവധി മേഖലകളിൽ ടൂറിസത്തിന് പ്രധാന പങ്കു വഹിക്കാൻ സാധിക്കും. കൃഷി, മത്സ്യബന്ധനം, ഗതാഗതം, വിദ്യാഭ്യാസം, ഹോട്ടൽ- റെസ്റ്റോറന്റ് സെക്ടർ, ഷോപ്പിംഗ് മാളുകൾ, സുവനീറുകൾ എന്നീ മേഖലകൾ തമ്മിലുള്ള വളരെ ഫലപ്രദമായ ഒരു നെറ്റ് വർക്കിംഗ് സാധ്യമാക്കി സമ്പദ് വ്യവസ്ഥയുടെ ആകെയുള്ള തിരിച്ചു വരവിന് സഹായകരമാകാൻ ടൂറിസത്തിനു കഴിയും.