International Award for Kerala Tourism

കേരള ടൂറിസത്തിന് അന്താരാഷ്ട്ര പുരസ്കാരം

ഉത്തരവാദിത്ത ടൂറിസം മിഷൻറെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ഷോയായ വേൾഡ് ട്രാവൽ മാർക്കറ്റിൻറെ ജലസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള കാറ്റഗറിയിലാണ് കേരളത്തിൻറെ വാട്ടർ സ്ട്രീറ്റ് പദ്ധതി തിരഞ്ഞെടുക്കപ്പെട്ടത്.

ഉത്തരവാദിത്ത ടൂറിസം മിഷൻറെ നേതൃത്വത്തിൽ 2022 ജൂൺ മാസത്തിൽ കോട്ടയം ജില്ലയിലെ മറവൻതുരുത്ത് ഗ്രാമത്തിൽ വാട്ടർ സ്ട്രീറ്റ് പദ്ധതിയും മാർച്ച് മാസത്തിൽ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 10 കേന്ദ്രങ്ങളിൽ സ്ട്രീറ്റ് പദ്ധതിയും ആരംഭിച്ചു. ലണ്ടനിൽ നടക്കുന്ന ലോക ട്രാവൽ മാർക്കറ്റിൽ വെച്ച് അവാർഡ് ഏറ്റുവാങ്ങി.