കേരള ടൂറിസത്തിന്റെ ട്രാവലിംഗ്, മാർക്കറ്റിംഗ് എന്നീ മേഖലകളിൽ സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകളെ കുറിച്ച് ചര്‍ച്ച നടത്തി
യു.എ.ഇയും ഇന്ത്യയുമുൾപ്പെടെ ഏഴോളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന Dnata Travel Leisure ജനറൽ മാനേജർ എമിലി ജൻകിസുമായും, മിഡിൽ ഈസ്റ്റ് സീനിയർ മാനേജർ പിയൂഷ് മിനോച്ചെയുമായും ഇന്ന് ദുബായിൽ കൂടി കാഴ്ച്ച നടത്തി.
കേരള ടൂറിസത്തിന്റെ ട്രാവലിംഗ്, മാർക്കറ്റിംഗ് എന്നീ മേഖലകളിൽ സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകളെ കുറിച്ച് ഏറെ ഗുണകരമായ ചർച്ച നടത്തുവാൻ സാധിച്ചു. കേരള ടൂറിസം അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ വേണു ഐ.എ.എസ്, ഡയറക്ടർ ശ്രീ കൃഷ്ണ തേജ ഐ.എ.എസ് എന്നിവരും സന്നിഹിതരായിരുന്നു