ഒരു ക്രിക്കറ്റ് മാമാങ്കം
കേരളത്തിലെ 136 ഓളം കലാലയങ്ങളിൽ നിന്നും പഠിച്ചിറങ്ങിയവർ ചേർന്ന് രൂപീകരിച്ച ‘അക്കാഫ്’ എന്ന പേരിലുള്ള പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ ഒരു ക്രിക്കറ്റ് മാമാങ്കം സംഘടിപ്പിക്കുകയാണ്. ദുബായിലെ ഓരോ അലുമിനി അസോസിയേഷനുകൾ ചേർന്നാണ് അക്കാഫ് എന്ന സംഘടനയ്ക്ക് രൂപം നൽകിയത്. മാതൃകാപരമായ കൂട്ടായ്മകൾക്ക് എന്നും നേതൃത്വം കൊടുത്തിട്ടുള്ളവരാണ് പ്രവാസി സമൂഹം.
സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന അക്കാഫ് കൂട്ടായ്മയ്ക്കും ക്രിക്കറ്റ് മാമാങ്കത്തിനും എല്ലാവിധ ആശംസകളും നേരുന്നു.