അബുദാബി ടൂറിസം -കൂടിക്കാഴ്ച നടത്തി

യു.എ.ഇ സന്ദർശനത്തിന്റെ ഭാഗമായി അബുദാബി ടൂറിസം സാംസ്കാരിക ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്കുമായി അബുദാബിയിൽ കൂടിക്കാഴ്ച നടത്തി.

വിനോദ സഞ്ചാര മേഖലയിൽ അബുദാബിയും കേരളവും പരസ്പരം സഹകരിച്ചു പ്രവർത്തിക്കാൻ ഈ കൂടിക്കാഴ്ചയിൽ തീരുമാനിച്ചു. ഇത് സംബന്ധിച്ച ധാരണ പത്രത്തിൽ ഉടൻ ഒപ്പ് വെക്കും. കേരളത്തിന്റെ ടൂറിസം മേഖലയിൽ ഇത് വലിയ ഉണർവുണ്ടാക്കും എന്നതിൽ സംശയമില്ല. സഹകരണം യാഥാർഥ്യമാവുന്നതോടെ കൂടുതൽ സഞ്ചാരികൾ യു.എ.ഇ.യിൽ നിന്നും, പ്രത്യേകിച്ച് അബുദാബിയിൽ നിന്നും കേരളത്തിലെത്തും. ഇത് വലിയ മാറ്റങ്ങൾക്ക് വഴി വെക്കും

വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ കൃഷ്ണ തേജ ഐ. എ.എസ്., അബുദാബി ചേംബർ വൈസ് ചെയർമാൻ എം.എ. യൂസഫലി എന്നിവരും സംബന്ധിച്ചു.