ബേപ്പൂർ സമഗ്ര ടൂറിസം പദ്ധതി ബേപ്പൂർ ആന്റ് ബിയോണ്ടിനായി 10 കോടി രൂപ അനുവദിച്ചു. ബേപ്പൂരിന്റെ ചരിത്രം നിലനിർത്തിക്കൊണ്ട് തന്നെ സമഗ്രമായ വികസനം സാധ്യമാക്കുകയെന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ബേപ്പൂർ പോർട്ട്, ഫിഷിങ് ഹാർബർ തുടങ്ങി ബേപ്പൂരിന്റെയും ജില്ലയുടെയും സുസ്ഥിരവികസനം സാധ്യമാകും.