ദേശീയപാതാ 66- വികസനം

കാസറഗോഡ് ജില്ലാ അതിർത്തിയായ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലാ അതിർത്തി വരെ നീളുന്ന ദേശീയപാതാ 66-ൽ എല്ലായിടത്തും പ്രവൃത്തി ആരംഭിക്കുന്നു. രാജ്യത്ത് മറ്റെവിടെയും ഇല്ലാത്ത വിധം സ്ഥലമേറ്റെടുക്കലിൻറെ 25 ശതമാനം സംസ്ഥാനം വഹിക്കുകകയാണ്. ഇതിനായി 5580 കോടി രൂപ കേരളം ഇതിനോടകം നൽകിക്കഴിഞ്ഞു. ദേശീയപാതാ 66-ൻറെ വികസനത്തിനായി ഏറ്റെടുക്കേണ്ട 1079.06 ഹെക്ടർ ഭൂമിയിൽ 1062.96 ഹെക്ടർ ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. 98.51 ശതമാനം ഭൂമിയും നമുക്ക് ഏറ്റെടുക്കാനായി. . . 15 റീച്ചുകളിൽ പ്രവൃത്തി പൂർണ്ണാർത്ഥത്തിൽ പുരോഗമിക്കുന്നു. 6 റീച്ചുകളിൽ പ്രവൃത്തി അവാർഡ് ചെയ്ത് പ്രാഥമികമായ പ്രവർത്തനങ്ങൾ നടക്കുന്നു. അരൂർ-തുറവൂർ റീച്ചിൽ എലിവേറ്റഡ് ഹൈവേക്കുള്ള ഡിപിആർ തയ്യാറാക്കുകയാണ്. ദേശീയപാതാ വികസനം കേരളത്തിൻറെ വികസന ചരിത്രത്തിൽ പുതിയ അദ്ധ്യായമാണ് എഴുതിച്ചേർക്കുന്നത്. 2025-ഓടെ കേരളത്തിൽ ദേശീയപാത 66-ൻറെ വികസനം പൂർത്തിയാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.