Development of National Highways will change the face of the state

നാടിൻ്റെ മുഖച്ഛായ മാറ്റും ദേശീയപാതാ വികസനം 

 

ഇവിടെ ഇത് നടക്കില്ല എന്നും പറഞ്ഞ് ഓഫീസും പൂട്ടിയിറങ്ങിയ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ ഇപ്പൊൾ കേരളത്തെ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. 2011-16 കാലഘട്ടത്തിൽ എങ്ങുമെത്താതെ മുടങ്ങിക്കിടന്ന ദേശീയപാതാ വികസനം ഇപ്പൊൾ കൺമുന്നിൽ കാണുന്ന യാഥാർത്ഥ്യമാണ്.

ദേശീയപാത 66-ൻ്റെ വികസനത്തിനാവശ്യമായ 1076.64 ഹെക്ടർ ഭൂമിയിൽ 988.09 ഹെക്ടർ (91.77%)

ഭൂമിയും ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 25% സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ഇതുവരെ 5580.74 കോടി രൂപ സംസ്ഥാന സർക്കാർ ദേശീയപാത അതോറിറ്റിക്ക്  നൽകി. അർഹരായ എല്ലാവർക്കും  നഷ്ടപരിഹാരം സർക്കാർ ഉറപ്പാക്കി.

 

ദേശീയപാതാ വികസനം സംബന്ധിച്ച് കൃത്യമായ ഇടവേളകളിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രവൃത്തി വിലയിരുത്തുന്നുണ്ട്. ഇതിന് പുറമെ പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലയിൽ മാസത്തിൽ ഒരിക്കൽ ഉദ്യോഗസ്ഥ തല അവലോകന യോഗവും നടത്തി വരുന്നുണ്ട്. ദൈനംദിന പ്രവൃത്തി വിലയിരുത്താൻ മന്ത്രി ഓഫീസിൽ ഒരു ഉദ്യോഗസ്ഥന് ചുമതലയും നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ദേശീയപാതാ വികസനം 2025 ഓടെ പൂർത്തിയാക്കണം എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

 

കേരളത്തിൻ്റെ മുഖച്ഛായ മാറ്റി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ദേശീയപാത ആറുവരിപ്പാതയായിക്കൊണ്ടിരിക്കുകയാണ്. അസാധ്യമെന്ന് കരുതി എഴുതിത്തള്ളിയ സ്വപ്നപദ്ധതിയാണ് ഇവിടെ യാഥാർത്ഥ്യമാകുന്നത്.