Skyway 7 at Kozhikode Medical College will be opened

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആകാശപാത 7 ന് തുറന്നു കൊടുക്കും..

ചരിത്രപരമായി തന്നെ ഏറെ പ്രസിദ്ധമായ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആതുരാലയമാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ജനങ്ങൾ ആശ്രയിക്കുന്ന മെഡിക്കൽ കോളേജിലേക്ക് ദിവസേന നിരവധി രോഗികളും കൂട്ടിരിപ്പുകാരുമാണ് എത്തുന്നത്. മെഡിക്കൽ കോളേജിലെത്തുന്ന ആളുകൾക്ക് മഴയും വെയിലും കൊണ്ട് മറ്റ് ബ്ലോക്കുകളിലേക്ക് പോകുന്നത് വലിയ പ്രയാസം ഉണ്ടാക്കിയിരുന്നു.

അതുകൊണ്ട് തന്നെ വിവിധ ചികിത്സാ ബ്ലോക്കുകളിലേക്ക് എളുപ്പത്തിൽ എത്താന്‍ സഹായിക്കുന്ന ആകാശപാത ജനങ്ങൾക്ക് വലിയ ആശ്വാസമായിരിക്കും. മെഡിക്കല്‍ കോളേജ് ആശുപത്രി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, പി.എം.എസ്.വൈ ബ്ലോക്ക് എന്നിവ പരസ്പരം ബന്ധിപ്പിക്കുന്ന പാതയാണിത്.നിലവിൽ ആകാശപാതയുള്ളത് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്. രണ്ടാമത്തെ ആകാശപാതയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ഒരുങ്ങിയത്.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഓൺലൈൻ ആയാണ് ആകാശ പാത തുറക്കുന്നത്. ഇന്നലെ ഇവിടെ സന്ദർശിച്ചു. എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കെ.എം. സച്ചിന്‍ദേവ്, മെഡിക്കല്‍ കോളേജ് പ്രിസിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍ എന്നിവരും കൂടെയുണ്ടായി.