The Beypore Constituency Development Mission's Free Dialysis Medical Center is a comfort to the nation.

ഒരു നാടിന്റെ സാന്ത്വനമാവുകയാണ് ബേപ്പൂർ മണ്ഡലം ഡെവലപ്മെന്റ് മിഷന്റെ കീഴിലുള്ള സൗജന്യ ഡയാലിസിസ് മെഡിക്കൽ സെന്റർ.

വൃക്കരോഗികളുടെ സൗജന്യ ചികിത്സയ്ക്കായി മെഡിക്കൽ സെന്റർ നൽകുന്ന ധനസഹായത്തിന്റെ ഭാഗമായുള്ള ആറാംഘട്ട ധനസമാഹരണം നടന്നു. തങ്ങളാൽ കഴിയുന്ന തുക നൽകി ബേപ്പൂർ നിയമസഭ മണ്ഡലത്തിലെയും ഒളവണ്ണ പഞ്ചായത്തിലെയും ആയിരങ്ങളാണ് ഈ ഉദ്യമത്തിന് ഒപ്പം നിന്നത്. നേരത്തെ വീടുകളിൽ നൽകിയ കവറുകളിൽ ഏറെയും കഴിഞ്ഞദിവസം സംഭാവനയായി ഏറ്റുവാങ്ങിയത് നിറഞ്ഞ സന്തോഷത്തോടെയാണ്. വ്യവസായ വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ ഇവിടങ്ങളിൽ നിന്നുള്ളത് അടുത്തദിവസം സ്വീകരിക്കും.

നാടിന്റെ മനസ്സിനൊപ്പം നിന്ന സുമനസ്സുകൾക്ക് അഭിവാദ്യങ്ങൾ