Loading

Category: In News

191 posts

71 കോടി രൂപയുടെ എട്ട് പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു – മന്ത്രി ജി.സുധാകരന്‍

71 കോടി രൂപയുടെ എട്ട് പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു – മന്ത്രി ജി.സുധാകരന്‍

സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലായി 71 കോടി രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും ആരംഭിക്കുന്നതുമായ 32.65 കിലോമീറ്റര്‍ റോഡുകള്‍ ഉള്‍പ്പെടെയുള്ള 8 പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട മണ്ഡലത്തിലെ കിള്ളി - ഇ.എം.എസ് അക്കാദമി റോഡ് (16.58 കോടി രൂപ), പങ്കജകസ്തൂരി - മുളിയൂര്‍

ദേശീയപാത കയ്യേറി കച്ചവടം ചട്ടവിരുദ്ധം: അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്ക് സസ്പെന്‍ഷന്‍ – മന്ത്രി ജി.സുധാകരന്‍

ദേശീയപാത കയ്യേറി കച്ചവടം ചട്ടവിരുദ്ധം: അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്ക് സസ്പെന്‍ഷന്‍ – മന്ത്രി ജി.സുധാകരന്‍

ദേശീയപാത 66 ല്‍ കല്ലമ്പലം ഭാഗത്ത് റോഡ് കയ്യേറി മത്സ്യകച്ചവടവും വാഹന പാര്‍ക്കിംഗും നടത്തി ഗതാഗത തടസ്സമുണ്ടാക്കിയതിനും കോവിഡ് വ്യാപനത്തിനിടയാക്കുന്നതിനും എതിരെ നടപടി സ്വീകരിക്കാതിരുന്ന ദേശീയപാത വിഭാഗം അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ഡി. സന്തോഷ്കുമാറിനെ സസ്പെന്‍റ് ചെയ്തതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. റോഡ് കയ്യേറി അതിരുകള്‍ക്കുള്ളില്‍ കച്ചവടവും അനധികൃത പാര്‍ക്കിംഗും

രക്തസാക്ഷി കുടുംബങ്ങള്‍ക്ക് സ്വാന്തനവുമായി- രക്തസാക്ഷി കുടുംബത്തില്‍ നിന്നും ജി.സുധാകരന്‍

രക്തസാക്ഷി കുടുംബങ്ങള്‍ക്ക് സ്വാന്തനവുമായി- രക്തസാക്ഷി കുടുംബത്തില്‍ നിന്നും ജി.സുധാകരന്‍

കേരളത്തെ കണ്ണീരിലാഴ്ത്തി തിരുവോണത്തലേന്ന് രാത്രി വെഞ്ഞാറമൂട്ടില്‍ കോണ്‍ഗ്രസ്സ് അക്രമികള്‍ അരുകൊല ചെയ്ത ഡി.വൈ.എഫ്.ഐ നേതാക്കളായിരുന്ന മിഥിലാജിന്‍റെയും ഹഖ് മുഹമ്മദിന്‍റേയും വീടുകള്‍ മന്ത്രി ജി.സുധാകരന്‍ സന്ദര്‍ശിച്ചു. മിഥിലാജിന്‍റെ കുഞ്ഞുമക്കളായ മുഹമ്മദ് ഇഹ്സാന്‍, മുഹമ്മദ് ഇന്‍ഫാന്‍ എന്നിവരുടേയും ഹഖ് മുഹമ്മദിന്‍റെ കുഞ്ഞുമോള്‍ ഐറയുടേയും കുടുംബാംഗങ്ങളുടേയും ദുഃഖത്തില്‍ പങ്കുചേര്‍ന്നു. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുന്നതിന്

കൊട്ടാരക്കര ഫ്ളൈഓവര്‍ 59.45 കോടി അനുവദിച്ചു : മന്ത്രി ജി. സുധാകരന്‍

കൊട്ടാരക്കര ഫ്ളൈഓവര്‍ 59.45 കോടി അനുവദിച്ചു : മന്ത്രി ജി. സുധാകരന്‍

കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ മേല്‍പ്പാലം നിര്‍മ്മാണത്തിനായി 59.45 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി പൊതുമരാമത്തും രജിസ്ട്രേഷനും മന്ത്രി ജി. സുധാകരന്‍. എം.സി റോഡില്‍ കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ മേല്‍പ്പാലം വേണമെന്നത് വളരെ കാലമായുള്ള ജനങ്ങളുടെ ആവശ്യമാണ്. മേല്‍പാലം വന്നുകഴിഞ്ഞാല്‍ അവിടെ ഗതാഗതം സുഗമമാകുമെന്നും ജി. സുധാകരന്‍ പറഞ്ഞു. മേല്‍പ്പാല

സെക്രട്ടറിയേറ്റ് തീപിടുത്തം : കാളപെറ്റുയെന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കരുത് – മന്ത്രി ജി.സുധാകരന്‍

സെക്രട്ടറിയേറ്റ് തീപിടുത്തം : കാളപെറ്റുയെന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കരുത് – മന്ത്രി ജി.സുധാകരന്‍

സെക്രട്ടറിയേറ്റ് പൊതുഭരണ വകുപ്പ് (പൊളിറ്റിക്കല്‍) ല്‍ ഇന്ന് വൈകുന്നേരം തീപിടുത്തം ഉണ്ടായ സ്ഥലം പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാകരന്‍ സന്ദര്‍ശിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, എ.ഡി.ജി.പി ലോ& ഓര്‍ഡര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ ഹൈജീന്‍ ആല്‍ബര്‍ട്ട്, ചീഫ് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍

കാലാവധിയ്ക്കുള്ളിൽ റോഡുകളുടെ പുനരുദ്ധാരണവും നിർമ്മാണവും പൂർത്തീകരിക്കും: മന്ത്രി ജി സുധാകരൻ

കാലാവധിയ്ക്കുള്ളിൽ റോഡുകളുടെ പുനരുദ്ധാരണവും നിർമ്മാണവും പൂർത്തീകരിക്കും: മന്ത്രി ജി സുധാകരൻ

സംസ്ഥാന സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപായി കേരളത്തിലെ മുഴുവൻ റോഡുകളുടെ പുനരുദ്ധാരണവും നിലവിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന റോഡുകളുടെ നിർമ്മാണവും പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. കുന്നംകുളം നിയോജകമണ്ഡലത്തിൽ അഞ്ച് കോടി രൂപ ചെലവഴിച്ച് നവീകരിച്ച ചാവക്കാട് - വടക്കാഞ്ചേരി സംസ്ഥാന പാതയുടെ കി.മീ. 15/000 മുതൽ

വിവാഹ രജിസ്ട്രേഷന് എത്തിയവരോട് അപമര്യാദയായി പെരുമാറിയ ക്ലാര്‍ക്കിനെ സസ്പെന്‍റ് ചെയ്തു – മന്ത്രി ജി.സുധാകരന്‍

വിവാഹ രജിസ്ട്രേഷന് എത്തിയവരോട് അപമര്യാദയായി പെരുമാറിയ ക്ലാര്‍ക്കിനെ സസ്പെന്‍റ് ചെയ്തു – മന്ത്രി ജി.സുധാകരന്‍

ആലപ്പുഴ സബ്രജിസ്ട്രാര്‍ ഓഫീസിലെ ക്ലാര്‍ക്ക് റ്റി. ഷാജിയെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ആലപ്പുഴ സബ്രജിസ്ട്രാര്‍ ഓഫീസില്‍ പ്രത്യേക വിവാഹ നിയമ പ്രകാരം സ്വന്തം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി ഓണ്‍ലൈനില്‍ നോട്ടീസ് സമര്‍പ്പിച്ച ശേഷം തുടര്‍നടപടികള്‍ക്കായി ഓഫീസിലെത്തിയ അഡ്വക്കേറ്റ്

ദേശീയപാത വികസനം ദ്രുതഗതിയില്‍ മുന്നോട്ട് – മന്ത്രി ജി.സുധാകരന്‍

ദേശീയപാത വികസനം ദ്രുതഗതിയില്‍ മുന്നോട്ട് – മന്ത്രി ജി.സുധാകരന്‍

കേരളത്തിലെ ദേശീയപാത 66 ലെ ആറുവരിപ്പാത വികസനം ദ്രുതഗതിയില്‍മുന്നേറുന്നതായി പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.സ്റ്റാന്‍റ് എലോണ്‍ പ്രോജക്ടുകളായി ഏറ്റെടുത്ത കോഴിക്കോട് ജില്ലയിലെ പാലോളി പാലവും മൂരാട് പാലവും ടെണ്ടര്‍ തുറന്നു തുടര്‍പ്രക്രിയകള്‍ നടന്നുവരുന്നു. കാസര്‍ഗോഡ് ജില്ലയിലെ തലപ്പാടി - ചെങ്ങള, ചെങ്ങള - നീലേശ്വരം,നീലേശ്വരം -

വകുപ്പില്‍ കോവിഡ് കാലത്തില്‍ നടക്കുന്നത്

വകുപ്പില്‍ കോവിഡ് കാലത്തില്‍ നടക്കുന്നത്

ഈ രാമായണ മാസക്കാലത്ത് ഗവണ്‍മെന്‍റിനെതിരായി പൊതുവിലും, ബഹു. മുഖ്യമന്ത്രിക്ക് എതിരെ പ്രത്യേകിച്ചും അത്യന്തം രാക്ഷസീയമായ രീതിയിലാണ് പ്രതിപക്ഷ കക്ഷികളും കമ്യൂണിസ്റ്റ് വിരോധികളും അക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് പരസ്പര ധാരണയോടുകൂടിയാണ് എന്ന ചിന്ത ജനങ്ങളില്‍ ഉളവായിട്ടുണ്ട്. വിമര്‍ശനം വസ്തുനിഷ്ഠമാവുകയും, രാക്ഷസീയ വിമര്‍ശനങ്ങള്‍ അക്രമിക്കാന്‍ വേണ്ടിയുള്ള അക്രമണമായതിനാല്‍ ആ രീതി പ്രതിപക്ഷം

2018-ലെ പ്രത്യേക വിവാഹ നിയമത്തിന്‍റെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി

2018-ലെ പ്രത്യേക വിവാഹ നിയമത്തിന്‍റെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി

സംസ്ഥാനത്ത് പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹ ഉദ്യോഗസ്ഥന് സമര്‍പ്പിക്കുന്ന വിവാഹ നോട്ടീസ് രജിസ്ട്രേഷന്‍ വകുപ്പിന്‍റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന നടപടി നിര്‍ത്തിവയ്ക്കുന്നതിനും സബ്രജിസ്ട്രാര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്തും രജിസ്ട്രേഷനും മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. 1954-ലെ പ്രത്യേക വിവാഹ നിയമ പ്രകാരം വിവാഹിതരാകുവാന്‍ ആഗ്രഹിക്കുന്നവര്‍

Skip to content