നേമം കോ ച്ചിംഗ് ടെര്‍മിനലിനും തിരുവനന്തപുരം-പാറശാല റെയില്‍പാത ഇരട്ടിപ്പിക്കലിനും ആവശ്യമായ തുക അനുവദിക്കണമെന്നാവശ്യപെട്ടുകൊണ്ടു റെയില്‍വേയുടെ ചുമതലയുള്ള പൊതുമരാമത്തും രജിസ്ട്രേഷനും മന്ത്രി  ജി.സുധാകരൻ  കേന്ദ്രറെയില്‍വേ മന്ത്രിക്ക് കത്തയ ച്ചു.
2019 മാര്‍ ച്ച് മാസ ത്തില്‍ റെയില്‍വേ മന്ത്രി ഉദ്ഘാടനം ചെയ്തുവെങ്കിലും നേമം ടെര്‍മിനലിന്‍റെയും, പാത ഇരട്ടിപ്പിക്കലിന്റെയും  നിർമാണ  പ്രവര്‍ ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലാണ്. തിരുവനന്തപുരം ഡിവിഷനില്‍ നിന്നും കേരളത്തിന്‍റെ വടക്കോട്ടും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും പുതിയ ട്രെയിനുകള്‍ ആരംഭിക്കുന്നതിന് പ്രധാന തടസ്സമായി പറയുന്നത് തിരുവനന്തപുരം സെൻട്രൽ റെയില്‍വേ സ്റ്റേഷന്‍റെ സൗകര്യകുറവാണ്. നേമം ടെര്‍മിനല്‍ സ്ഥാപിക്കുന്നതോടു കൂടി ഈ പ്രശ്ന ത്തിന് പരിഹാരമാകുന്നതാണ്. എന്നാല്‍ റെയില്‍വേ നിർമാണ  പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക അനുവദിക്കാതിരിക്കുന്നത് പദ്ധതിയെ സ്തംഭനാവസ്ഥയിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ നേമം വരെയുള്ള റെയില്‍ വികസനത്തിന് 14.84 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമുള്ളത്. ഈ ഭൂമി ഏറ്റെടുക്കലിന് 207 കോടി രൂപ അനുവദിക്കേണ്ടതുണ്ട് . പദ്ധതിക്ക് 2020-21-ല്‍ അനുവദിച്ച 133 കോടി രൂപയില്‍ 5 കോടി രൂപ മാത്രമാണ് ക്യാപിറ്റല്‍
ഫാണ്ടായി അനുവദിച്ചിട്ടുള്ളത്. നിർമാണ  പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച 128 കോടി
രൂപ ബജറ്റിതരതുകയായതിനാല്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഉപയോഗിക്കാൻ  കഴിയില്ല.
ആയതിനാല്‍ ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ മുഴുവൻ  തുകയും അടിയന്തിരമായി അനുവദിക്കണമെന്നും കേരളത്തിന്‍റെ റെയില്‍ വികസനത്തിന് സഹായകരമാകുന്ന ഈ പദ്ധതി അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി ജി. സുധാകരൻ  കത്തില്‍ ആവശ്യപ്പെട്ടു.