കുറ്റ്യാടി റോഡ്സ് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ഷിറാജ് കെ.കെ. യെ സര്‍വീസില്‍
നിന്നും സസ്പെന്‍റ് ചെയ്തു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍റെ നിര്‍ദ്ദേശ പ്രകാ
രമാണ് സസ്പെന്‍ഷന്‍.
കുറ്റ്യാടി റോഡ്സ് സെക്ഷന് കീഴിലെ പള്ളയത്ത് പെരുവയല്‍ റോഡ് നവീകരണ
പ്രവൃത്തിയിലെ ക്രമക്കേടുകളെ സംബന്ധിച്ച് വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ
മിന്നല്‍ പരിശോധന നടത്തുകയുണ്ടായി. പരിശോധനയില്‍ 21 ലക്ഷം രൂപയുടെ പ്രവൃത്തി
വളരെ മോശമായാണ് നടത്തിയതെന്നും റോഡ് രണ്ടു മാസത്തിനകം തകര്‍ന്നതായും
കണ്ടെത്തി. എന്നിട്ടും അസിസ്റ്റന്‍റ് എഞ്ചിനീയര്‍ പ്രസ്തുത കരാറുകാരന് കരാര്‍ തുക നല്‍കു
കയുണ്ടായി. മാത്രമല്ല മെഷര്‍മെന്‍റ് ബുക്കിലെ വിവരങ്ങളും യഥാര്‍ത്ഥത്തില്‍ ചെയ്ത
പണിയും തമ്മില്‍ വ്യത്യാസവും കണ്ടെത്തി.
അസിസ്റ്റന്‍റ് എഞ്ചിനീയറെ സസ്പെന്‍റ് ചെയ്ത് കഠിന ശിക്ഷയ്ക്കുള്ള അച്ചടക്ക നടപടി
എടുക്കുക, കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തി സര്‍ക്കാരിനുണ്ടായ നഷ്ടം
ഈടാക്കുക, മേല്‍നോട്ടം വഹിക്കാതിരുന്ന റിട്ടയര്‍ ചെയ്ത അസിസ്റ്റന്‍റ് എക്സിക്യൂ
ട്ടീവ് എഞ്ചിനീയറുടെ പെന്‍ഷന്‍ കുറവ് ചെയ്യുക, ഇവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍
ചെയ്യുക, എല്ലാ പൊതുമരാമത്ത് പണികളിലും പൊതുമരാമത്ത് മാന്വല്‍ കര്‍ശന
മായി പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കുക തുടങ്ങിയ ഉത്തരവുകള്‍ മന്ത്രി ജി. സുധാകരന്‍
നല്‍കുകയുണ്ടായി.