കണ്ണൂർ ജില്ലയിൽ മൂന്നു മണ്ഡലങ്ങളിലായി 4 പാലങ്ങൾ
1. പേരാവൂര്‍ മണ്ഡലത്തിലെ നീണ്ടുനോക്കി പാലം.
വീതികുറഞ്ഞ പഴയ പാലത്തിന് പകരമായി നാട് ആഗ്രഹിച്ച പുതിയൊരു പാലം യാഥാർത്ഥ്യമായി. 6.43 കോടി രൂപ ചിലവഴിച്ചാണ് വീതിയുള്ള പുതിയ പാലം നിർമ്മിച്ചത്.
ഇതോടൊപ്പം ദക്ഷിണേന്ത്യയിലെ പ്രശസ്ത ക്ഷേത്രമായ കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ ടൂറിസം വകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികളും മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
2. മട്ടന്നൂര്‍ മണ്ഡലത്തിലെ വാട്ടോളി പാലം
കാലപ്പഴക്കംചെന്ന് അപകടാവസ്ഥയിലായ വീതികുറഞ്ഞ പാലത്തിന് പകരം ഒരു പുതിയ പാലം വേണമെന്നത് ജനങ്ങളുടെ ദീർഘകാലത്തെ ആഗ്രഹമായിരുന്നു. കിഫ്ബി പദ്ധതിയിൽ 8.06 കോടി രൂപ ചിലവഴിച്ചാണ് പുതിയ വട്ടോളി പാലം യാഥാർത്ഥ്യമാക്കിയത്. ഈ നാടിൻറെയാകെ വികസനത്തിന് മുതൽക്കൂട്ടാകുന്ന പാലമാണിത്. ഇതോടൊപ്പം നവീകരിച്ച ചിറ്റാരിപ്പറമ്പ് – വട്ടോളി – കൊയ്യാറ്റില്‍ റോഡും നാടിന് സമർപ്പിച്ചു..
3. മട്ടന്നൂര്‍ നിയോജകമണ്ഡലച്ചിൽ മട്ടന്നൂർ നഗരസഭയേയും മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കൂളിക്കടവ് പാലം..
ദീർഘകാലമായി നാട് കാത്തിരുന്ന ഒരു പദ്ധതിയാണ് ഇവിടെ യാഥാർത്ഥ്യമായത്. 6.4 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മിച്ചത്. സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തീകരിക്കാൻ നാടൊന്നാകെ കൈകൊർത്താണ് പാലം യാഥാർത്ഥ്യമായത്.
4. കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ
പത്തായക്കല്ല് പാലം. 2.27 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. നേരത്തെ ഉണ്ടായിരുന്ന വീതി കുറഞ്ഞ പാലത്തിന് പകരം നല്ലൊരു പാലം യാഥാര്‍ത്ഥ്യമായി.